Tuesday, 7 January 2020

ദേവി മാഹാത്മ്യം കഥ

ദേവി മാഹാത്മ്യം കഥ 👇

ആരാണ് വീരഭദ്രൻ ? ശിവപുരാണം

ആരാണ് വീരഭദ്രൻ?ശിവഭൂതഗണങ്ങളുടെ നായകനും ശിവന്റെ അംശാവതാരവുമായ വീരഭദ്രന്റെ ഉത്സവത്തിനെ പറ്റിയുള്ള കഥ  👇

Monday, 6 January 2020

കേരളത്തിനെ കുറിച്ചുള്ള തമിഴ് നേതാവിന്റെ വൈറലാകുന്ന പ്രസംഗം

തമിഴ്നാട്ടിലെ നാം തമിഴർ പാർട്ടിയുടെ നേതാവായ സീമാന്റെ കേരളത്തിനെ കുറിച്ചുള്ള വൈറലാകുന്ന പ്രസംഗം 👉

Sunday, 5 January 2020

ഹിന്ദു എങ്ങനെ സായിപ്പിന്‍റെ അടിമയായി? രാജേഷ് നാദാപുരത്തിന്റെ വൈറലാകുന്ന പ്രഭാഷണം

ഹിന്ദു എങ്ങനെ സായിപ്പിന്‍റെ അടിമയായി? രാജേഷ് നാദാപുരത്തിന്റെ വൈറലാകുന്ന  പ്രഭാഷണം👇

മരുത്വാമല കാർത്തിക ദീപം 👉Video
വർക്കല ശിവഗിരി ആശ്രമം 👉Video
Tamilnadu Village Life👉Video

Saturday, 4 January 2020

ശ്രീ നാരായണ ഗുരു വചനങ്ങൾ


(വർക്കല ശിവഗിരി ആശ്രമം )

“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.

“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.

“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.


“മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.

“നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.


“പലമതസാരവുമേകം”

“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.

“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.

“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.

“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.

“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.

“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.

“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.

  • ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
  • വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
  • ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
  • പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
  • വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
  • കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

Friday, 3 January 2020

ഹിന്ദു എന്നാൽ ആര്?


(മരുത്വാമല കാർത്തിക ദീപം )

ഹിന്ദുവിനെ ഒരു മതമായാണ് എല്ലാവരും കാണുന്നത് . എന്നാൽ ഹൈന്ദവ ആചാര്യന്മാർ പറയുന്നത് ഹിന്ദു മതമല്ല ആദി കാലം മുതൽ നില നിന്ന് പോകുന്ന സംസ്ക്കാരമെന്നാണ്. ഹിന്ദു സംസ്ക്കാരത്തിനെ സനാതന ധർമ്മമെന്നും ഭാരതീയ സംസ്ക്കാരമെന്നും   വിശേഷിപ്പിക്കുന്നു . സനാതന ധർമ്മമെന്നാൽ എന്നെന്നും നില നിൽക്കുന്ന ധർമം എന്നാണ് അര്‍ത്ഥം. അത് പോലെ തന്നെ ഹിന്ദുവെന്നാല്‍ സൂചിപ്പിക്കുന്നത് ഹിമാലയം പ്രദേശം മുതല്‍ ഇന്ദു സാഗരം വരെ വ്യാപിച്ച് കിടക്കുന്ന സംസ്ക്കാരമെന്നാണ്. മുൻകാലത്ത് ഇന്ത്യൻ  അറബിക്കടലും  ഇന്ത്യൻ മഹാസമുദ്രവും ബംഗാളുള്‍ക്കടലും ചേര്‍ന്ന സമുദ്രഭാഗത്തെ ഇന്ദു സാഗരം എന്നാണ് വിളിച്ചിരുന്നത്  (ഹിന്ദു =ഹി:ഹിമാലയം+ ഇന്ദു സാഗരം ). ഈ സനാതന സംസ്ക്കാരത്തില്‍ നിന്നും ഉത്ഭവിച്ച വിശ്വാസങ്ങളാണ് ശൈവം,വൈഷ്ണവം,ശാക്തേയം, ബുദ്ധിസം, ജൈന, സിക്ക്,പാർസി  തുടങ്ങിയവ.

ഹൈന്ദവ ഗ്രന്ഥങ്ങള്‍

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
--------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------
യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം,b.അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)
-----------------------
ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം



ഷഡ്ദര്‍ശനങ്ങൾ
----------------------
1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

സ്മൃതി(ധര്‍മ്മശാസ്ത്രം)
-----------------------
പ്രധാനപ്പെട്ടവ 20
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.



പുരാണങ്ങള്‍
-----------------------
അഷ്ടാദശപുരാണങ്ങൾ
---------------------------
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം



ഇതിഹാസങ്ങൾ
-------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം'
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം


മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്‍വ്വങ്ങള്‍ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം



ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം

വ്യത്യസ്തമായ പുതുവർഷ ആഘോഷവുമായി സത്യ സായി ഭക്തർ

(സർവ്വ മത ഭജൻ)

പുതുവര്‍ഷം ലോക ജനത ആഘോഷിക്കുന്നത് പല തരത്തിലാണ്. മദ്യപാനവും ലഹരിയും ടിജെ പാര്‍ട്ടിയുമായി പുതുവര്‍ഷ ആഘോഷിക്കുന്നവരുമുണ്ട് .എന്നാല്‍ തികച്ചും വ്യത്യസ്തവും മാതൃകപരവുമായ രീതിയിലാണ് സത്യബാബയുടെ ഭക്തർ  പുതുവര്‍ഷം ആഘോഷിക്കുന്നത് . പല മതങ്ങളിലുള്ള സത്യ സായി ബാബയുടെ ഭക്തർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുമിച്ച് സർവ്വ മത ഭജനയോടെ ലോക നന്മയ്‌ക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ പുതു വർഷം ആഘോഷിക്കുന്നു .എല്ലാ ദൈവങ്ങളും ഒന്നാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുകയും ലോക ജനതയ്ക്കിടയിൽ ജാതിമത ചിന്താഗതിക്കള്‍തീതമായി സാഹോദര്യം ഊട്ടിയുറപ്പിക്കാനും    സത്യസായിബാബയ്‌ക്ക് കഴിഞ്ഞിട്ടുണ്ട് .  130ളം രാജ്യങ്ങളിൽ  ആദ്ധ്യാമികതയും  ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ് സത്യ സായി ഓർഗനൈസേഷൻ .
സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ👉Video

Wednesday, 1 January 2020

തിരുവനന്തപുരത്ത് കണ്ടിരിക്കേണ്ട പത്ത്‌ സ്ഥലങ്ങൾ

.

1. കോവളം ബീച്ച്👉Video
2.തിരുവനന്തപുരം മൃഗശാല👉Video
3.ശംഖുമുഖം👉Video
4.വേളി👉Video
5. വർക്കല👉Video
6.നെയ്യാര്‍ഡാം👉Video
7.കോട്ടൂർ ആന പരിപാലന കേന്ദ്രം👉Video
8. പ്ളാനിറ്റേറിയം👉Video
9.ആറ്റുകാൽ ദേവി ക്ഷേത്രം👉Video
10. ശ്രീപദ്മനാഭ  സ്വാമി ക്ഷേത്രം 👉Video