Friday, 30 August 2019

ശബരിമല വിഷയം കമ്മ്യൂണിസ്റ്റ് പാർട്ടി നാശത്തിലേക്ക്


ശബരിമല വിഷയത്തിൽ മുൻ  നിലപാടിൽ  മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ വ്യക്തമാക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അഭിമുഖീകരിക്കാൻ പോകുന്നത് കനത്ത പ്രതിസന്ധി.ശബരിമല  വിഷയത്തിൽ പാർട്ടി അണികളിൽ നിന്നും പ്രതിഷേധം ഉയർന്നു വരുന്ന സാഹചര്യത്തിൽ പോലും പിണറായി വിജയൻ തൻറെ   നിലപാട് മാറ്റാതെ ധാർഷ്ട്യം കാണിക്കുകയാണ് . കഴിഞ്ഞ ലോക്സഭാ  തിരഞ്ഞെടുപ്പിൽ ഏൽക്കേണ്ട വന്ന കനത്ത തിരിച്ചടിയും പാർട്ടിയിൽ നിന്നും ബിജെപിയിലോട്ടുള്ള  കൊഴിഞ്ഞുപ്പോക്കുമാണ്  അണികളെയും മറ്റ് പാർട്ടി ഘടകങ്ങളെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് .  എന്നാൽ പിണറായി വിജയൻ തൻറെ നിലപാട് മാറ്റാതെ മുന്നോട്ട് പോകുന്നത് പാർട്ടി അണികളിൽ ആശങ്ക സൃഷ്ടിക്കുകയാണ് .                                                                                                                      ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നാണ് .ആ പ്രക്ഷോഭം   മറ്റ്  സംസ്ഥാനങ്ങളിലോട്ടും ഇന്ത്യയ്ക്ക് വെളിയിൽ  ഹിന്ദുക്കൾ താമസിക്കുന്ന   പല രാജ്യങ്ങളിലോട്ട് പോലും  വ്യാപിച്ചിരുന്നു . യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ഹിന്ദുക്കൾ പോലും ബിജെപിയിലോട്ട് അടുപ്പിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു . തൊഗാഡിയയുടെ എ.എച്ച് .പി (അന്താരാഷ്ട്ര ഹിന്ദു പരീക്ഷത്ത്) എന്ന  സംഘടനയ്ക്ക് ശക്തമായ വേരോട്ടമാണ് ശബരിമല പ്രക്ഷോഭം വഴി ലഭിച്ചത് .  ബിജെപി  ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങുന്നതിന് മുമ്പ് അയ്യപ്പ  ഭക്തരെ ഒരുമിപ്പിച്ച് നാമജപ പ്രതിഷേധങ്ങൾക്ക്  നേത്രത്വം നൽകിയത്  എഎച്ച്പിയുടെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ആയിരുന്നു . ഉത്തരേന്ത്യയിൽ മാത്രം ശക്തമായി നിൽക്കുന്ന എഎച്ച്പിയും അവരുടെ  അപകടകാരികളായ യുവജന സംഘടന രാഷ്ട്രീയ ബജ്‌രംഗദളും  വളരെ ശക്തമായി കേരളത്തിൽ  വളർന്നു കയറിയിട്ടുണ്ട്‌ . ഇത് പലരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട് .മൊത്തത്തിൽ കേരളത്തിൻറെ സാമൂഹിക അന്തരീക്ഷം മാറ്റി മറിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു .
             ഭരണത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം നിർമ്മാണം നടത്തുമെന്ന ഉറപ്പ് കോൺഗ്രസിൽ നിന്നും ലഭിക്കുന്നുമുണ്ട് .ഇത്  വരുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുന്നമെന്നുള്ള കാര്യവും ഉറപ്പാണ് . ഈ സാഹചര്യത്തിൽ പിണറായി വിജയൻ മാറി ചിന്തിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ്   പാർട്ടി കേരളത്തിലും നാമാവശേഷമാകുമെന്നുള്ള
കാര്യം ഉറപ്പാണ് .

എആർ റഹ്മാൻറെ താളം മ്യൂസിക് ആൽബത്തിനെതിരെ രാഷ്ട്രീയ ബജ്‌രംഗ്‌ദൾ നേതാവ്


                                          Thalam Music - Real Rhythm of the Kerala

Wednesday, 28 August 2019

Thalam rhythm music vallam kali

Vallam Kali is a hindu traditional boat race in Kerala. Every year It is mainly conducted during the season of the harvest festival Onam.The boats participating in the race are primarily 'Chundanvallom' or snake boats that are 100-120 feet long.The Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala.

Monday, 26 August 2019

ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രിയോ ? ജീവകാരുണ്യത്തിൻ്റെ നിറകുടമായ് സത്യ സായി ഓർഗനൈസേഷൻ

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ 
അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും 
സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല.അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 
ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റെഫീൽഡിലേക്ക് 
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURAM (krishnarajapuram) ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ 
ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും 
വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും
(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(Aadhar also)
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, 
ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. 
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ 
അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ 
അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ 
വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ 
ലഭിക്കുന്നതാണ്.

                                      Vallam Kali "Rhythm of Kerala"