Friday, 30 August 2019

ശബരിമല വിഷയം കമ്മ്യൂണിസ്റ്റ് പാർട്ടി നാശത്തിലേക്ക്


ശബരിമല വിഷയത്തിൽ മുൻ  നിലപാടിൽ  മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ വ്യക്തമാക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അഭിമുഖീകരിക്കാൻ പോകുന്നത് കനത്ത പ്രതിസന്ധി.ശബരിമല  വിഷയത്തിൽ പാർട്ടി അണികളിൽ നിന്നും പ്രതിഷേധം ഉയർന്നു വരുന്ന സാഹചര്യത്തിൽ പോലും പിണറായി വിജയൻ തൻറെ   നിലപാട് മാറ്റാതെ ധാർഷ്ട്യം കാണിക്കുകയാണ് . കഴിഞ്ഞ ലോക്സഭാ  തിരഞ്ഞെടുപ്പിൽ ഏൽക്കേണ്ട വന്ന കനത്ത തിരിച്ചടിയും പാർട്ടിയിൽ നിന്നും ബിജെപിയിലോട്ടുള്ള  കൊഴിഞ്ഞുപ്പോക്കുമാണ്  അണികളെയും മറ്റ് പാർട്ടി ഘടകങ്ങളെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് .  എന്നാൽ പിണറായി വിജയൻ തൻറെ നിലപാട് മാറ്റാതെ മുന്നോട്ട് പോകുന്നത് പാർട്ടി അണികളിൽ ആശങ്ക സൃഷ്ടിക്കുകയാണ് .                                                                                                                      ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നാണ് .ആ പ്രക്ഷോഭം   മറ്റ്  സംസ്ഥാനങ്ങളിലോട്ടും ഇന്ത്യയ്ക്ക് വെളിയിൽ  ഹിന്ദുക്കൾ താമസിക്കുന്ന   പല രാജ്യങ്ങളിലോട്ട് പോലും  വ്യാപിച്ചിരുന്നു . യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ഹിന്ദുക്കൾ പോലും ബിജെപിയിലോട്ട് അടുപ്പിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു . തൊഗാഡിയയുടെ എ.എച്ച് .പി (അന്താരാഷ്ട്ര ഹിന്ദു പരീക്ഷത്ത്) എന്ന  സംഘടനയ്ക്ക് ശക്തമായ വേരോട്ടമാണ് ശബരിമല പ്രക്ഷോഭം വഴി ലഭിച്ചത് .  ബിജെപി  ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങുന്നതിന് മുമ്പ് അയ്യപ്പ  ഭക്തരെ ഒരുമിപ്പിച്ച് നാമജപ പ്രതിഷേധങ്ങൾക്ക്  നേത്രത്വം നൽകിയത്  എഎച്ച്പിയുടെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ആയിരുന്നു . ഉത്തരേന്ത്യയിൽ മാത്രം ശക്തമായി നിൽക്കുന്ന എഎച്ച്പിയും അവരുടെ  അപകടകാരികളായ യുവജന സംഘടന രാഷ്ട്രീയ ബജ്‌രംഗദളും  വളരെ ശക്തമായി കേരളത്തിൽ  വളർന്നു കയറിയിട്ടുണ്ട്‌ . ഇത് പലരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട് .മൊത്തത്തിൽ കേരളത്തിൻറെ സാമൂഹിക അന്തരീക്ഷം മാറ്റി മറിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു .
             ഭരണത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം നിർമ്മാണം നടത്തുമെന്ന ഉറപ്പ് കോൺഗ്രസിൽ നിന്നും ലഭിക്കുന്നുമുണ്ട് .ഇത്  വരുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുന്നമെന്നുള്ള കാര്യവും ഉറപ്പാണ് . ഈ സാഹചര്യത്തിൽ പിണറായി വിജയൻ മാറി ചിന്തിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ്   പാർട്ടി കേരളത്തിലും നാമാവശേഷമാകുമെന്നുള്ള
കാര്യം ഉറപ്പാണ് .

എആർ റഹ്മാൻറെ താളം മ്യൂസിക് ആൽബത്തിനെതിരെ രാഷ്ട്രീയ ബജ്‌രംഗ്‌ദൾ നേതാവ്


                                          Thalam Music - Real Rhythm of the Kerala

No comments:

Post a Comment