ശിവന്റെ മഹാ അവതാരമാണ് കാലഭൈരവൻ. പല ക്ഷേത്രങ്ങളിലും കാവൽ ദൈവമായി കാലഭൈരവനെ പ്രതിഷ്ഠിക്കാറുണ്ട്. ഭൈരവസ്വാമിക്ക് ദുഷ്ട ശക്തികളിൽ നിന്നും ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള ശക്തിയുണ്ട് അത് കൊണ്ടാണ് അദ്ദേഹത്തിനെ ക്ഷേത്ര സംരക്ഷണത്തിനായി പ്രതിഷ്ഠിക്കുന്നത്. അതേ സംരക്ഷണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും. അത് പോലെ തന്നെ ഐശ്വര്യവും സമൃദ്ധിയും കുടുംബത്തിലേക്കും വരും.
അതിന് കാലഭൈരവ സ്വാമിയെ പ്രീതി പെടുത്തിയാല്‍ മതി. അദ്ദേഹത്തിനെ പ്രീതിപ്പെടുത്താന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ അതില്‍ ആചരിക്കാന്‍ എളുപ്പമുള്ള മാര്‍ഗ്ഗമെന്ന് പറയുന്നത് നായ്ക്കളെ ഊട്ടുക എന്നതാണ്. അതിന് കാരണം കാലഭൈരവന്റെ വാഹനമാണ് നായ്ക്കള്‍. അത് കൊണ്ട് തന്നെ നായ്ക്കളെ ഊട്ടിയാല്‍ ഭൈരവ സ്വാമി പ്രീതിപ്പെടുന്നതാണ്.
അതിനായി ചെയ്യേണ്ടത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ പാചകം ചെയ്യുന്നതോ വാങ്ങുന്നതോ ആയ ഭക്ഷണം, ( മാംസമില്ലാതെ ഭക്ഷണം കഴിക്കാത്ത നായ്ക്കളാണെങ്കില്‍ മീന്‍ വിഭവങ്ങള്‍ നല്‍കാം) അത് കൈയ്യിലെടുത്ത് '' ഓം ഭൈരവായ നമഃ'' എന്ന് ഒന്‍പത് തവണ ജപിക്കുക. എന്നിട്ട് വിശന്ന് വലഞ്ഞു നില്‍ക്കുന്ന തെരുവിലെ നായ്ക്കള്‍ക്ക് നല്‍കുക. ഭൈരവ സ്വാമിയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. ഏത് ആപത്ത ഘട്ടത്തിലും ഭൈരവ സ്വാമി നിങ്ങളെ സംരക്ഷിക്കും.
No comments:
Post a Comment