Thursday, 27 June 2024
തെരുവ് നായ്ക്കള്‍: സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി സുവേണി വേണുനാഥന്‍റെ വൈറലാകുന്ന ലേഖനം
കണ്ടോ കണ്ടോ ഭൂമിക്ക് അവകാശി മനുഷ്യനത്രേ. ഇവിടെയുള്ള മനുഷ്യർക്ക് നായ്ക്കളെ കണ്ടാൽ അറയ്ക്കും. ഇവർ പട്ടികളെ കണ്ടാൽ പടുകൂറ്റൻ കല്ലുകളുമായി കൂടെ ഓടി നടന്ന് കാല് എറിഞ്ഞ് ഒടിക്കും, റോഡരികിൽ കിടക്കുന്ന പട്ടികളുടെ കാലിൽ കാറ് കയറ്റി ഇടക്കും. ദാഹിച്ച വെള്ളമോ ഭക്ഷണമോ നൽകില്ല. ഇവരുടെ ക്രൂരത കണ്ട് ആരെങ്കിലും വെള്ളമോ ഭക്ഷണമോ നൽകിയാൽ അവരെ തെറി വിളിക്കും, അടിക്കും ഇതൊക്കെ ഈ സ്ഥലവാസികളുടെ വിനോദമത്രേ. '
ഈ മിണ്ടാപ്രാണികൾക്ക് അവർ നേരിടുന്ന ക്രൂരതകൾ പറയാൻ ശേഷിയില്ല. അനുഭവിക്കുകയല്ലാതെ വേറെ വഴിയില്ല.
ഭക്ഷണം വെള്ളവും കൊടുക്കാതെയും കൊടുക്കുന്നവരെ ഓട്ടിച്ചും പട്ടികളെ ക്രൂരമായി ഉപദ്രവിച്ചും അതിനെ അക്രമാസക്തരാക്കി മാറ്റുക. എന്നിട്ട് വിളിച്ചു പറയുക പട്ടി അവിടെ കടിച്ചേ ഇവിടെ കടിച്ചേ എന്ന് ' ' എന്തായാലും നേരത്തെ അവിടെ ഉണ്ടായിരുന്ന 8 പട്ടികളെ കാണാതായി കൊന്നോ തിന്നോ ' നല്ല ആൾക്കാർ
ഞാൻ ഈ പറഞ്ഞ് വരുന്നത് അമ്പലമുക്ക് ഊളൻമ്പാറ റൂട്ടിൽ പെട്ടുപോയ തെരുവുനായ്ക്കളുടെ അവസ്ഥയാണ്.
ഇവറ്റകളുടെ വേദന കണ്ട് ഞാൻ ഓഫീസിൽ പോകുമ്പോൾ ഇവർക്ക് ഭക്ഷണം നൽകാറുണ്ട്.
നായ്ക്കളായി ജനിച്ച് പോയത് കൊണ്ട് അവരെ നാട് കടത്തണം. ഭക്ഷണം കൊടുക്കരുത്. എൻ്റെ അടുത്ത് വന്ന് ഒരു മാന്യൻ അറയ്ക്കുന്ന തെറികൾ വിളിച്ചു. നിങ്ങൾ ആഹാരം കൊടുത്തിട്ട് പോകും. തിന്നുന്ന ഇവർ അനുഭവിക്കുന്ന ക്രൂരത നിങ്ങൾ കാണുന്നില്ലല്ലോ എന്ന് ഇയാൾ പറയുന്നു. കുറച്ച് സാമൂഹ്യ വിരുദ്ധരെ കൂട്ടി അവൻ അട്ടഹസിച്ചു. കണ്ടാൽ കുലീനത്വവും പ്രവൃത്തിയിൽ വിവരദോഷിയുമായ ഏതോ ഒരു സ്ത്രീ എൻ്റെ കൈയിൽ ആഞ്ഞ് അടിച്ചു. അവർക്ക് എന്തുമാകാം. അവർ മനുഷ്യനല്ലേ.
ഊളൻ പാറ ജംഗ്ഷനിൽ ഒത്തിരി പട്ടികൾ കാണാം. അവിടെയുള്ളവർ ഭക്ഷണവും വെള്ളവും നൽകുന്നു. ഇവർ വളരെ ശാന്തരാണ്.
അല്ലയോ മനുഷ്യാ നിങ്ങളെയും, നായ്ക്കളേയും എല്ലാം ഭൂമിയിൽ ജനിപ്പിച്ചത് ഒരാൾ തന്നെ. താങ്കൾ കാണിക്കുന്ന ഈ കോലാഹലങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ സമ്മാനം വാങ്ങേണ്ടി വരും.
ഇമ്മാതിരി മനുഷ്യർ പാവം പട്ടികളെ കൊണ്ട് കടിപ്പിച്ചേ അടങ്ങൂ. ഇനി പറയൂ നായ്ക്കളാണോ മനുഷ്യരാണോ BETTER 🙄
-Suveni Venunathan Nair
Sunday, 23 June 2024
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് തടഞ്ഞാല്‍
തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നവരുടെ ശ്രദ്ധയ്ക്ക്
തെരുവിൽ ജീവിക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് നിയമ വിരുദ്ധമാണെന്നും അങ്ങിനെ ചെയ്യുന്നവർക്ക് പിഴ ചുമത്താൻ കഴിയുമെന്നും ഉള്ള പ്രചരണം വസ്തുതാവിരുദ്ധവും നിയമവിരുദ്ധവും ആണ്. തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പൊതു ജനങ്ങൾക്ക് അനുമതി നൽകുന്ന ഭരണ ഘടനാ അനുശാസനം കൂടാതെ താഴെ കാണിക്കുന്ന നിയമങ്ങൾ ശ്രദ്ധിക്കുക
1. ഭരണ ഘടനയിലെ ആർട്ടിക്കിൽ 51A(g) സഹജീവികൾക്ക് ഭക്ഷണം നൽകുന്നത് പൗരന്റെ മൗലിക കർത്തവ്യം ആണ് എന്ന് നിശ്ച്ചയിച്ചിട്ടുണ്ട്.
2. Prevention Of Cruelty to Animals Act 1960 പ്രകാരം
A.Section 3- ഭക്ഷണം നൽകുന്നത് വ്യക്തികളുടെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും ചുമതല ആയി നിശ്ചയിച്ചിരിക്കുന്നു
B.Section 11(h) സഹജീവികൾക്ക് ഭക്ഷണം നൽകാതിരിക്കുന്നത് കുറ്റകരമാക്കിയിരിക്കുന്നു
3.ബഹുമാനപ്പെട്ട സുപ്രീം കോടതി ഓർഡർ Para77 7/05/2014 in SLP (C)11686 2007 തെരുവ് മൃഗങ്ങൾക്ക് ഭക്ഷണത്തിനും ജലത്തിനുമുള്ള അവകാശം സ്ഥാപിച്ചിരിക്കുന്നു
4 ബഹുമാനപ്പെട്ട കേരള ഹൈക്കോടതി സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, റെസിഡനഷ്യൽ അസോസിയേഷൻ , വ്യക്തികൾ എന്നിവർ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് എന്ന ആവശ്യം ഉന്നയിക്കാനോ അത് എഴുതി പതിപ്പിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല എന്ന് അനുശാസിക്കുന്നു
11/8/2021
1943
WP(C) NO . 13603 OF 2021(S)
5.Animal Welfare Board of India പൗരന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളേയും തെരുവ് മൃഗങ്ങളുടെ രക്ഷയും പരിപാലനവും ചുമതല പെടുത്തിയിരിക്കുന്നു
Letter 9-3/3/2018 PCA dated 12/7/2018
6.Animal Welfare Board of India തെരുവ് മൃഗങ്ങൾക്ക് ആഹാരം കൊടുക്കുന്ന മനുഷ്യരെ തടയുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്ക് എതിരെ ശക്തമായ പോലിസ് നടപടി എടുക്കണം എന്ന് ഡിജിപിക്ക് നിർദേശം കൊടുത്തിരിക്കുന്നു. Letter 9-2/2015-16/PCA dated 14/8/2020
6. Animal Welfare Board of India തെരുവ് മൃഗങ്ങളെ പൊതു ശല്യമായി കണക്കാക്കാൻ പാടില്ല എന്ന വിഞ്ജാപനം നൽകിയിട്ടുണ്ട് 3-1/2021 -2022 dated 28/06/2021
7. സർക്കാർ ജീവനക്കാർ മൃഗങ്ങളുടെ ഭക്ഷണം തടയുകയോ മൃഗങ്ങളെ ഉപദ്രവിക്കുകയോ ചെയ്താൽ എടുക്കേണ്ട നടപടി Government of Indian Ministry of Personnel Public Grievances and Pensions Office memo File number 30/09/2006 dated 26/05/2006
8.മൃഗങ്ങളെ ഉപദ്രവിക്കുന്നതിന് എതിരെ LSGD ക്ക് ചീഫ് സെക്രട്ടറി കൊടുത്ത ഓർഡർ 4349536(1)/2020/CS(GOK)
9Animal Husbandry ഡിപ്പാർട്മെന്റ് നു ചീഫ് സെക്രട്ടറി കൊടുത്ത ഓർഡർ 4349536/2020/CS(GOK)
1O .IPC 166.
തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നല്കുന്നത് തടയുന്നത് മൃഗങ്ങളുടെ അഞ്ചു മൗലിക അവകാശങ്ങളുടെ ലംഘനമാണ്. നിങ്ങളുടെ അയൽവാസി, റെസിഡനഷ്യൽ അസോസിയേഷൻ, പോലീസ്, സ്വകാര്യ സർക്കാർ സ്ഥാപന മേധാവികൾ , മറ്റു വ്യക്തികൾ എന്നിവർ തടഞ്ഞാൽ മേൽ കാണിച്ച നിയമങ്ങൾ ഉദ്ധരിച്ചു നിങ്ങൾക്ക് അടുത്തുള്ള പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കുണം . ഒറ്റയ്ക്ക് സാധിക്കില്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള മൃഗാവകാശ സംഘടനയെയോ പ്രവർത്തകരെയോ സഹായിക്കാൻ ആവശ്യപ്പെടുക. ഒപ്പം State Animal Welfare Board നു ഈ വിലാസത്തിൽ sawbkerala@gmail.com മെയിൽ ചെയ്യുക. കോടതിയിൽ പരാതി നൽകാൻ ഈ കത്ത് ആവശ്യമാണ്
ഒരു കാരണവശാലും തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് നിറുത്തരുത്. അങ്ങിനെ ആവശ്യപെടുന്നവർ ഭരണ ഘടനയെയും കോടതി നിയമത്തെയും അനുസരിക്കാത്ത കുറ്റവാളികളാണ്. അവർക്ക് എതിരെ മേൽപ്പറഞ്ഞ നിയമങ്ങൾ അനുസരിച്ച് കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കാവുന്നതാണ്.
ആത്‍മഭിമാനത്തോടെ നിർഭയം സഹജീവികളെ സഹായിക്കുക. സ്നേഹിക്കുക. അവരുടെ വിശപ്പ് അകറ്റുക. നിയമം നിങ്ങൾക്ക് ഒപ്പമുണ്ട്
(പൊതു ജന അവബോധത്തിന് വേണ്ടി
പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്റർ )
Thursday, 6 June 2024
ദലൈലാമയുടെ വചനങ്ങള്‍
"സന്തോഷം റെഡിമെയ്ഡ് ഒന്നല്ല, അത് നിങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളിൽ നിന്നാണ് വരുന്നത്"
"മറ്റുള്ളവരോട് നമുക്ക് സ്നേഹവും ദയയും തോന്നുമ്പോൾ, അത് മറ്റുള്ളവർക്ക് സ്നേഹവും കരുതലും ഉള്ളതായി തോന്നുക മാത്രമല്ല, ആന്തരിക സന്തോഷവും സമാധാനവും വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു."
"മറ്റുള്ളവരോട് നമുക്ക് സ്നേഹവും ദയയും തോന്നുമ്പോൾ, അത് മറ്റുള്ളവർക്ക് സ്നേഹവും കരുതലും ഉള്ളതായി തോന്നുക മാത്രമല്ല, ആന്തരിക സന്തോഷവും സമാധാനവും വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു."
“ആളുകൾ സംതൃപ്തിയും സന്തോഷവും തേടി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു. അവർ നിങ്ങളുടെ വഴിയിലല്ലാത്തതിനാൽ അവർ വഴിതെറ്റിപ്പോയി എന്ന് അർത്ഥമാക്കുന്നില്ല.
"നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം സന്തോഷവാനായിരിക്കുക എന്നതാണ്."
"സ്നേഹത്താൽ നിങ്ങൾ എത്രത്തോളം പ്രചോദിതരാണോ അത്രയധികം നിങ്ങളുടെ പ്രവർത്തനം കൂടുതൽ നിർഭയവും സ്വതന്ത്രവുമായിരിക്കും."
"സന്തുഷ്ടരായ ആളുകൾ അവരുടെ ആന്തരിക ലോകം കെട്ടിപ്പടുക്കുന്നു, അസന്തുഷ്ടരായ ആളുകൾ അവരുടെ പുറം ലോകത്തെ കുറ്റപ്പെടുത്തുന്നു."
“നമുക്ക് ആന്തരിക സമാധാനം ഉണ്ടാകുമ്പോൾ, നമുക്ക് ചുറ്റുമുള്ളവരുമായി സമാധാനത്തിൽ ആയിരിക്കാം. നമ്മുടെ കമ്മ്യൂണിറ്റി സമാധാനാവസ്ഥയിലായിരിക്കുമ്പോൾ, ആ സമാധാനം അയൽക്കാരുമായി പങ്കിടാൻ കഴിയും."
"സ്വന്തം കോപവും വെറുപ്പും ജയിക്കുന്നവനാണ് യഥാർത്ഥ നായകൻ."
"നമ്മളോട് തന്നെ സമാധാനം സ്ഥാപിക്കുന്നത് വരെ നമുക്ക് പുറം ലോകത്ത് സമാധാനം ലഭിക്കില്ല."
"അച്ചടക്കമുള്ള മനസ്സ് സന്തോഷത്തിലേക്കും അച്ചടക്കമില്ലാത്ത മനസ്സ് കഷ്ടതയിലേക്കും നയിക്കുന്നു."
"സഹിഷ്ണുതയുടെ പ്രയോഗത്തിൽ, ഒരാളുടെ ശത്രു മികച്ച അധ്യാപകനാണ്."
"സന്തോഷത്തിൻ്റെ ആത്യന്തിക ഉറവിടം പണവും അധികാരവുമല്ല , മറിച്ച് ഊഷ്മള ഹൃദയമാണ്.''
''ശാന്തമായ മനസ്സ് ആന്തരിക ശക്തിയും ആത്മവിശ്വാസവും കാണിക്കുന്നു, അതിനാൽ അത് നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്."
"മറ്റുള്ളവരുടെ പെരുമാറ്റം നിങ്ങളുടെ ആന്തരിക സമാധാനം നശിപ്പിക്കാൻ അനുവദിക്കരുത്."
"ഒരാളുടെ സ്വന്തം കഴിവുകളും കഴിവിലുള്ള ആത്മവിശ്വാസവും തിരിച്ചറിയാൻ കഴിയും, ഒരാൾക്ക് ഒരു മികച്ച ലോകം കെട്ടിപ്പടുക്കാൻ കഴിയും."
"വലിയ സ്നേഹവും മഹത്തായ നേട്ടങ്ങളും വലിയ അപകടസാധ്യത ഉൾക്കൊള്ളുന്നുവെന്ന് കണക്കിലെടുക്കുക."
Subscribe to:
Posts (Atom)