Thursday, 27 June 2024

തെരുവ് നായ്ക്കള്‍: സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി സുവേണി വേണുനാഥന്‍റെ വൈറലാകുന്ന ലേഖനം

കണ്ടോ കണ്ടോ ഭൂമിക്ക് അവകാശി മനുഷ്യനത്രേ. ഇവിടെയുള്ള മനുഷ്യർക്ക് നായ്ക്കളെ കണ്ടാൽ അറയ്ക്കും. ഇവർ പട്ടികളെ കണ്ടാൽ പടുകൂറ്റൻ കല്ലുകളുമായി കൂടെ ഓടി നടന്ന് കാല് എറിഞ്ഞ് ഒടിക്കും, റോഡരികിൽ കിടക്കുന്ന പട്ടികളുടെ കാലിൽ കാറ് കയറ്റി ഇടക്കും. ദാഹിച്ച വെള്ളമോ ഭക്ഷണമോ നൽകില്ല. ഇവരുടെ ക്രൂരത കണ്ട് ആരെങ്കിലും വെള്ളമോ ഭക്ഷണമോ നൽകിയാൽ അവരെ തെറി വിളിക്കും, അടിക്കും ഇതൊക്കെ ഈ സ്ഥലവാസികളുടെ വിനോദമത്രേ. ' ഈ മിണ്ടാപ്രാണികൾക്ക് അവർ നേരിടുന്ന ക്രൂരതകൾ പറയാൻ ശേഷിയില്ല. അനുഭവിക്കുകയല്ലാതെ വേറെ വഴിയില്ല. ഭക്ഷണം വെള്ളവും കൊടുക്കാതെയും കൊടുക്കുന്നവരെ ഓട്ടിച്ചും പട്ടികളെ ക്രൂരമായി ഉപദ്രവിച്ചും അതിനെ അക്രമാസക്തരാക്കി മാറ്റുക. എന്നിട്ട് വിളിച്ചു പറയുക പട്ടി അവിടെ കടിച്ചേ ഇവിടെ കടിച്ചേ എന്ന് ' ' എന്തായാലും നേരത്തെ അവിടെ ഉണ്ടായിരുന്ന 8 പട്ടികളെ കാണാതായി കൊന്നോ തിന്നോ ' നല്ല ആൾക്കാർ ഞാൻ ഈ പറഞ്ഞ് വരുന്നത് അമ്പലമുക്ക് ഊളൻമ്പാറ റൂട്ടിൽ പെട്ടുപോയ തെരുവുനായ്ക്കളുടെ അവസ്ഥയാണ്. ഇവറ്റകളുടെ വേദന കണ്ട് ഞാൻ ഓഫീസിൽ പോകുമ്പോൾ ഇവർക്ക് ഭക്ഷണം നൽകാറുണ്ട്. നായ്ക്കളായി ജനിച്ച് പോയത് കൊണ്ട് അവരെ നാട് കടത്തണം. ഭക്ഷണം കൊടുക്കരുത്. എൻ്റെ അടുത്ത് വന്ന് ഒരു മാന്യൻ അറയ്ക്കുന്ന തെറികൾ വിളിച്ചു. നിങ്ങൾ ആഹാരം കൊടുത്തിട്ട് പോകും. തിന്നുന്ന ഇവർ അനുഭവിക്കുന്ന ക്രൂരത നിങ്ങൾ കാണുന്നില്ലല്ലോ എന്ന് ഇയാൾ പറയുന്നു. കുറച്ച് സാമൂഹ്യ വിരുദ്ധരെ കൂട്ടി അവൻ അട്ടഹസിച്ചു. കണ്ടാൽ കുലീനത്വവും പ്രവൃത്തിയിൽ വിവരദോഷിയുമായ ഏതോ ഒരു സ്ത്രീ എൻ്റെ കൈയിൽ ആഞ്ഞ് അടിച്ചു. അവർക്ക് എന്തുമാകാം. അവർ മനുഷ്യനല്ലേ. ഊളൻ പാറ ജംഗ്ഷനിൽ ഒത്തിരി പട്ടികൾ കാണാം. അവിടെയുള്ളവർ ഭക്ഷണവും വെള്ളവും നൽകുന്നു. ഇവർ വളരെ ശാന്തരാണ്. അല്ലയോ മനുഷ്യാ നിങ്ങളെയും, നായ്ക്കളേയും എല്ലാം ഭൂമിയിൽ ജനിപ്പിച്ചത് ഒരാൾ തന്നെ. താങ്കൾ കാണിക്കുന്ന ഈ കോലാഹലങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ സമ്മാനം വാങ്ങേണ്ടി വരും. ഇമ്മാതിരി മനുഷ്യർ പാവം പട്ടികളെ കൊണ്ട് കടിപ്പിച്ചേ അടങ്ങൂ. ഇനി പറയൂ നായ്ക്കളാണോ മനുഷ്യരാണോ BETTER 🙄 -Suveni Venunathan Nair

No comments:

Post a Comment