Sunday, 29 December 2019

പരമേശ്വര്‍ജിയുടെ കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്ര

വിവേകാനന്ദകേന്ദ്ര

കന്യാകുമാരി ബീച്ചിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്വാമിയുടെ രണ്ടാമത്തെ സ്മാരകമാണ് വിവേകാനന്ദ കേന്ദ്ര. പരമേശ്വര്‍ജിയാണ് വിവേകാനന്ദ കേന്ദ്രയുടെ അധ്യക്ഷന്‍. അധ്യക്ഷനായ രാമായണ ആർട്  ഗാലറി , ഭാരതാംബയുടെ പഞ്ചലോഹ ശില , ഹനുമാന്റെയും ശിവന്റെയും പ്രതിമകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ .രാമായണ ആർട് ഗാലറിയിൽ രാമായണം പൂർണമായും മനോഹരമായ ചിത്രങ്ങളായ് ആവിഷ്കരിച്ചിട്ടുണ്ട്. ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട  ഒരു  മ്യൂസിയവുമുണ്ടിവിടെ. ശിൽപകലയുടെ അഴക് എടുത്ത് കാണിക്കുന്ന  ശ്രീബുദ്ധന്റെയും  ദശാവതാരങ്ങളുടെ ശിലകളും ഇവിടെ കാണാൻ സാധിക്കുന്നതാണ് . കന്യാകുമാരി സന്ദർശിക്കാൻ വരുന്ന ഓരോ സഞ്ചാരിയും വിവേകാനന്ദപ്പാറയെന്ന പോലെ ഇവിടെയും സന്ദർശിക്കുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത  ഒരു അനുഭവമായിരിക്കും അത്.

No comments:

Post a Comment