കന്യാകുമാരി ബീച്ചിലേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്വാമിയുടെ രണ്ടാമത്തെ സ്മാരകമാണ് വിവേകാനന്ദ കേന്ദ്ര. പരമേശ്വര്‍ജിയാണ് വിവേകാനന്ദ കേന്ദ്രയുടെ അധ്യക്ഷന്‍. അധ്യക്ഷനായ രാമായണ ആർട് ഗാലറി , ഭാരതാംബയുടെ പഞ്ചലോഹ ശില , ഹനുമാന്റെയും ശിവന്റെയും പ്രതിമകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ .രാമായണ ആർട് ഗാലറിയിൽ രാമായണം പൂർണമായും മനോഹരമായ ചിത്രങ്ങളായ് ആവിഷ്കരിച്ചിട്ടുണ്ട്. ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു മ്യൂസിയവുമുണ്ടിവിടെ. ശിൽപകലയുടെ അഴക് എടുത്ത് കാണിക്കുന്ന ശ്രീബുദ്ധന്റെയും ദശാവതാരങ്ങളുടെ ശിലകളും ഇവിടെ കാണാൻ സാധിക്കുന്നതാണ് . കന്യാകുമാരി സന്ദർശിക്കാൻ വരുന്ന ഓരോ സഞ്ചാരിയും വിവേകാനന്ദപ്പാറയെന്ന പോലെ ഇവിടെയും സന്ദർശിക്കുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും അത്.
സിനിമയ്ക്ക് വേണ്ടിയുള്ള മോഹന്‍ലാലിന്‍റെ
ആത്മസമര്‍പ്പണമെന്ന് പറയുന്നത് ഓരോ നടനും മാതൃകയാക്കേണ്ടതാണ്. അത്തരത്തില്‍ ഒരു അനുഭവം മോഹന്‍ലാലുമായി ബന്ധപ്പെട്ട് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്
''സംവിധായകൻ സിദ്ധിഖിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.
"എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ 'ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ...
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം...നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.''
ഹനുമാൻ മൃതസഞ്ജീവനി മലയുമായി പോകുന്ന സമയത്ത് ഒരു ഭാഗം അടർന്നു കന്യാകുമാരി ജില്ലയിൽ വീണു . ആ മലയെയാണ് മരുത്വാമലയെന്നു അറിയപ്പെടുന്നത് . ഇവിടെ ഓരോ വർഷവും നടുക്കുന്ന ആഘോഷമാണ് കാർത്തിക വിളക്ക് .തമിഴ് കലണ്ടർ അനുസരിച്ച് ഇത് കാർത്തികൈ മാസത്തിൽ (നവംബർ പകുതി മുതൽ ഡിസംബർ പകുതി വരെ) വരുന്നു. കാർത്തിക വിളക്ക് തെളിയിക്കാനുള്ള എണ്ണ നിറച്ച കുടം തലയിലേന്തി ഭക്തർ ഘോഷയാത്രയായി മല കയറുന്നു . മലയുടെ മുകളിലെത്തി എണ്ണക്കുടങ്ങൾ ആഞ്ജനേയ സ്വാമിയുടെ വിഗ്രഹത്തിന് മുന്നില്‍ സമർപ്പിക്കുന്നു . അവിടെയുള്ള പാറയ്ക്ക് മുകളിലുള്ള കെടാവിളക്കിൽ ഭക്തർ കൊണ്ട് വരുന്ന എണ്ണയൊഴിച്ച് അഞ്ച് ദിവസം കാര്‍ത്തിക വിളക്ക് കത്തിക്കുന്നു .
24ത്തെ അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി തയാറാക്കിയ ലേഖനത്തില്‍ മലയാള സിനിമയുടെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ അതില്‍ നിറഞ്ഞു നില്‍ക്കുന്ന താരം മോഹന്‍ലാല്‍ . ☆മലയാളത്തിലെ ആദ്യത്തെ 50 കോടി "ദ്രിശ്യം' ☆ആദ്യത്തെ 100 കോടി "പുലി മുരുകൻ"
☆നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച രണ്ടേ രണ്ട് മലയാളം സിനിമകൾ "ലൂസിഫർ & പുലിമുരുകൻ"
☆ഇന്ത്യയുടെ ഒഫീഷ്യൽ എന്ററി ആയി ഓസ്‌കാറിന് submit ചെയ്ത ആദ്യത്തെ മലയാള പടം "ഗുരു"
☆ആദ്യത്തെ മില്ലേന്യം ഹിറ്റ് "നരസിംഹം"
☆പതിറ്റാണ്ടിന്റെ ഹിറ്റ് "മണിച്ചിത്രത്താഴ്"
☆ഏറ്റവും കൂടുതൽ ഓടിയ പടം "ഗോഡ് ഫാദർ" അതെ മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് ലഭിച്ച പൊന്‍തൂവല്‍
ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അഭിമുഖീകരിക്കാൻ പോകുന്നത് കനത്ത പ്രതിസന്ധി.ശബരിമല വിഷയത്തിൽ പാർട്ടി അണികളിൽ നിന്നും പ്രതിഷേധം ഉയർന്നു വരുന്ന സാഹചര്യത്തിൽ പോലും പിണറായി വിജയൻ തൻറെ നിലപാട് മാറ്റാതെ ധാർഷ്ട്യം കാണിക്കുകയാണ് . കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏൽക്കേണ്ട വന്ന കനത്ത തിരിച്ചടിയും പാർട്ടിയിൽ നിന്നും ബിജെപിയിലോട്ടുള്ള കൊഴിഞ്ഞുപ്പോക്കുമാണ് അണികളെയും മറ്റ് പാർട്ടി ഘടകങ്ങളെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് . എന്നാൽ പിണറായി വിജയൻ തൻറെ നിലപാട് മാറ്റാതെ മുന്നോട്ട് പോകുന്നത് പാർട്ടി അണികളിൽ ആശങ്ക സൃഷ്ടിക്കുകയാണ് . ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നാണ് .ആ പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലോട്ടും ഇന്ത്യയ്ക്ക് വെളിയിൽ ഹിന്ദുക്കൾ താമസിക്കുന്ന പല രാജ്യങ്ങളിലോട്ട് പോലും വ്യാപിച്ചിരുന്നു . യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ഹിന്ദുക്കൾ പോലും ബിജെപിയിലോട്ട് അടുപ്പിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു . തൊഗാഡിയയുടെ എ.എച്ച് .പി (അന്താരാഷ്ട്ര ഹിന്ദു പരീക്ഷത്ത്) എന്ന സംഘടനയ്ക്ക് ശക്തമായ വേരോട്ടമാണ് ശബരിമല പ്രക്ഷോഭം വഴി ലഭിച്ചത് . ബിജെപി ശബരിമല പ്രക്ഷോഭത്തിന് ഇറങ്ങുന്നതിന് മുമ്പ് അയ്യപ്പ ഭക്തരെ ഒരുമിപ്പിച്ച് നാമജപ പ്രതിഷേധങ്ങൾക്ക് നേത്രത്വം നൽകിയത് എഎച്ച്പിയുടെ ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ആയിരുന്നു . ഉത്തരേന്ത്യയിൽ മാത്രം ശക്തമായി നിൽക്കുന്ന എഎച്ച്പിയും അവരുടെ അപകടകാരികളായ യുവജന സംഘടന രാഷ്ട്രീയ ബജ്‌രംഗദളും വളരെ ശക്തമായി കേരളത്തിൽ വളർന്നു കയറിയിട്ടുണ്ട് . ഇത് പലരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട് .മൊത്തത്തിൽ കേരളത്തിൻറെ സാമൂഹിക അന്തരീക്ഷം മാറ്റി മറിക്കാൻ ശബരിമല പ്രക്ഷോഭത്തിന് കഴിഞ്ഞു .
ഭരണത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിയമം നിർമ്മാണം നടത്തുമെന്ന ഉറപ്പ് കോൺഗ്രസിൽ നിന്നും ലഭിക്കുന്നുമുണ്ട് .ഇത് വരുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമാകുന്നമെന്നുള്ള കാര്യവും ഉറപ്പാണ് . ഈ സാഹചര്യത്തിൽ പിണറായി വിജയൻ മാറി ചിന്തിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും നാമാവശേഷമാകുമെന്നുള്ള
കാര്യം ഉറപ്പാണ് .
Vallam Kaliis a hindu traditional boat race in Kerala.Every year It is mainly conducted during the season of the harvest festivalOnam.The boats participating in the race are primarily 'Chundanvallom' or snake boats that are 100-120 feet long.The Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala.
സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല.അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റെഫീൽഡിലേക്ക്